About E.J. Lukose Ellankil


 "ഏതു രംഗത്തായാലും സത്യസന്ധതയോടും ആത്മാർത്ഥതയോടും പ്രവർത്തിക്കുക. വിജയം നമ്മുടെ വഴിയെ വന്നു കൊള്ളും" - ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ

ഏഴാം കേരള നിയമസഭയിലെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമാണ് ഇ.ജെ. ലൂക്കോസ് (25 ജനുവരി 1933 -12 മാർച്ച് 2012).<ref>http://www.niyamasabha.org/codes/mem_1_7.htm</ref> ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്, കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ, കോട്ടയം ജില്ലാ പ്രസിഡന്റ്, ഉഴവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം, ഹൈസ്‌കൂൾ സിലബസ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

എള്ളങ്കിൽ ഇ.എം ജോസഫിന്റെയും ഏലി ജോസഫിന്റെയും മകനായി 1933 ജനുവരി 25ന് ഉഴവൂരിൽ ജനിച്ചു. ഉഴവൂർ ഒ.എൽ.എൽ. ഹൈസ്‌ക്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.

ഭാര്യ: ലീലമ്മ കോട്ടയം കീഴുക്കുന്ന് നീലേട്ട് കുടുംബാംഗം. മക്കൾ: ലലിത്ത് പിനെയിറോ (തൃപ്പൂണിത്തുറ), സെനിത്ത് (ഹൂസ്റ്റൺ, യുഎസ്.എ), അനിത്ത് (കൂടല്ലൂർ, കോട്ടയം), സ്റ്റീഫൻ (ഹൂസ്റ്റൺ, യു.എസ്.എ), മരുമക്കൾ: പരേതനായ മാക്‌സ്‌വെൽ പിനെയിറോ (എറണാകുളം), ഷൈല ചക്കുങ്കൽ (കരിങ്കുന്നം), ജയ്‌മോൻ വള്ളിത്തോട്ടത്തിൽ , ബിനു വെട്ടിക്കനാൽ (കുമാരനല്ലൂർ).

അദേഹത്തിന്റെ ജീവിതകാലം മുഴുവനും രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസുകാരനായും, സമുദായിക തലത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് നേതാവായും പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായി നിലനിന്നിരുന്നു. എം എൽ എ എന്ന നിലയിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ വളരെയധികം പുരോഗമന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ഇ. ജെ. ലൂക്കൊസിന് സാധിച്ചിരുന്നു. അദ്ദേഹമാണ് മധ്യ തിരുവതാം കൂറിനായി മഹാത്മാ ഗാന്ധി (എം.ജി.) സർവകലാശാല എന്ന ആശയം കൊണ്ട് വന്നതും അതിനായി സ്ഥലം ഏറ്റെടുത്തതും ആസ്ഥാനം സ്ഥാപിച്ചതും. ഏറ്റുമാനൂരിന്റെ വികസനത്തിൽ നിർണായകമായ സംഭാവനയിൽ, അതിരമ്പുഴ പ്രിയദർശിനി ഹിൽസിൽ എം.ജി.സർവകലാശാല സ്ഥാപിക്കുന്നതിന് അനുമതി നേടിയെടുത്തതും തുടക്കം കുറിച്ചതും ലൂക്കോസിന്റെ എടുത്തുപറയേണ്ട നേട്ടമാണ്.

കെ.എസ്.ആർ.ടി.സി.ക്ക് ഏറ്റുമാനൂരിൽ സ്ഥലം കണ്ടെത്തിയതും ബിൽഡിംഗ് നിർമ്മിച്ചതും ഇ.ജെ. ലൂക്കോസ് എന്ന ക്രാന്തദർശിയുടെ വികസന സങ്കൽപ്പങ്ങൾക്ക് വലിയ തെളിവാണ്. മെഡിക്കൽ കോളേജിന്റെ വികസനം, പട്ടർമഠം കുടിവെള്ളപദ്ധതി എന്നിവ യാഥാർത്ഥ്യമാക്കാൻ ഒട്ടേറെ സംഭാവനകൾ നൽകി.

എം.ജി.സർവകലാശാലയുടെ സിൻഡിക്കേറ്റംഗവുമായി. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സെക്രട്ടേറിയറ്റംഗം, വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉഴവൂർ സഹകരണബാങ്ക് പ്രസിഡന്റ്, ഖാദിബോർഡംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

1955 ൽ ഉഴവൂർ ഒ.എൽ.എൽ. ഹൈസ്‌കൂളിൽ അധ്യാപകനായി തൻറ്റെ ഔദ്യാഗിക ജീവിതത്തിനു തുടക്കമിട്ടു. പയ്യാവൂർ എസ്.എച്ച്, കടുത്തുരുത്തി സെന്റ് മൈക്കിൾസ്, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ്, ഉഴവൂർ ഒ.എൽ.എൽ സ്‌കൂളുകളിൽ ഹെഡ്മാസ്റ്ററായിരുന്നു. 1989 ൽ ഉഴവൂർ സ്‌കൂളിൽ നിന്ന് വിരമിച്ചു.

1975 ൽ വത്തിക്കാനിൽ നടന്ന വിശുദ്ധ വർഷാചരണത്തിൽ കോട്ടയം രൂപതയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. രണ്ടുതവണ ക്‌നാനായ കാത്തലിക് കോൺഗ്രസ്സിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു.

1997 ൽ അക്കരക്കാരൻ അവാർഡും 2000 ൽ ക്‌നാനായ പ്രതിഭാ അവാർഡും ലഭിച്ചിട്ടുണ്ട്.

E. J. Lukose Ellankil - Born at Uzhavoor, Kottayam, Kerala on 25th January 1933 to Mr. E. M. Joseph and Mrs. Aley Joseph.. 

Recipient of:

Akkarakaran Award

1997

Knanaya Prathibha

2000